പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ
Login | Registration
What guides KPK

ഐക്യം • ക്ഷേമം • പുരോഗതി

പ്രവാസി ക്ഷേമവും കിഴൂർ മഹല്ലിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കിയുള്ള KPKയുടെ ദർശനവും ദൗത്യവും.

◉
Our Direction

Vision

കൂട്ടായ്മയിലെ പ്രവാസികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക. പ്രവാസി ക്ഷേമാധിഷ്ഠിത പ്രവർത്തനങ്ങൾ മുൻനിർത്തി, അവരുടെ കഴിവും പ്രയത്നവും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന വേദി സൃഷ്ടിക്കുക.

കിഴൂർ മഹല്ലിന്റെ പുരോഗതിയും സമഗ്ര വികസനവും ലക്ഷ്യമാക്കി വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുക.

✦
Our Commitment

Mission

പ്രവാസികളുടെ ക്ഷേമവും, ഉന്നമനവും ഉറപ്പുവരുത്തുകയും അതോടൊപ്പം കിഴൂർ മഹല്ലിനെ സാമൂഹിക ഐക്യം, സാമ്പത്തിക സ്വയംപര്യാപ്തത, വിദ്യാഭ്യാസ മുന്നേറ്റം എന്നിവയിൽ മാതൃകാപരമായ സമൂഹമായി ഉയർത്തുക.

Objectives

  • മഹല്ലിന്റെ സമഗ്ര വികസനം ഉറപ്പാക്കുക.
  • പ്രവാസി അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുക.
  • പരസ്പര സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുക.
  • എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കുന്ന സംരംഭം ആരംഭിക്കുക.