പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ
Login | Registration
KPK COMMUNITY SUPPORT

സേവനം • ക്ഷേമം • സഹകരണം

അംഗങ്ങളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും മഹല്ലിന്റെ പുരോഗതിക്കും വേണ്ടി KPK മുന്നോട്ട് വയ്ക്കുന്ന പ്രധാന സാമൂഹിക പ്രവർത്തനങ്ങൾ.

★

മരണാനന്തര സഹായം

മെമ്പറായിരിക്കെ ഏതെങ്കിലും അംഗം മരണപ്പെട്ടാൽ, ആക്ടീവ് മെമ്പർമാരിൽ നിന്നും സംഭാവന സ്വരൂപിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്ന തുക മരണപ്പെട്ട അംഗത്തിന്റെ നോമിനിക്ക് കൈമാറുന്ന പദ്ധതിയാണ് മരണാനന്തര സഹായം. ഈ പദ്ധതിയിലൂടെ അംഗത്തിന്റെ കുടുംബത്തിന് പ്രയാസഘട്ടത്തിൽ സാമ്പത്തിക പിന്തുണയും ആശ്വാസവും നൽകുക എന്നതാണ് ലക്ഷ്യം.

★

കുടുംബ സുരക്ഷാ പദ്ധതി

മരണാനന്തര സഹായം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾക്ക് അംഗങ്ങളുടെ കൂട്ടായ പിന്തുണ.

★

ചികിത്സ സഹായം

ഗുരുതര രോഗങ്ങൾക്കും ചികിത്സാ ചെലവുകൾക്കും അംഗങ്ങൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങ്.

★

വിദ്യാഭ്യാസ പിന്തുണ

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും മാർഗനിർദ്ദേശവും സഹായ പദ്ധതികളും.

★

സാന്ത്വനം

പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മാനവികമായ ഇടപെടലുകളും സഹായവും.

★

ടാസ്ക് ഫോഴ്സ്

അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കാൻ നാട്ടിലെ സഹകരണ സംവിധാനം.

★

മഹല്ല് വികസന പിന്തുണ

മഹല്ലിലെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ.